Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Southern Lebanon

തെ​ക്ക​ൻ ലബന​നി​ൽ ക​ട​ന്നു​ക​യ​റി ഇ​സ്ര​യേ​ൽ

ബെ​​​​​യ്റൂ​​​​​ട്ട്: ഇ​​​​​സ്ര​​​​​യേ​​​​​ൽ സൈ​​​​​ന്യം ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റി​​​​​യ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് തെ​​​​​ക്ക​​​​​ൻ ല​​​​​ബ​​​​​നീ​​​​​സ് പ്ര​​​​​ദേ​​​​​ശ​​​​​ത്തു​​​​​നി​​​​​ന്ന് ല​​​​​ബ​​​​​ന​​​​​ൻ സൈ​​​​​ന്യം പി​​​​​ൻ​​​​​വാ​​​​​ങ്ങി.

തെ​​​​​ക്ക​​​​​ൻ ന​​​​​ഗ​​​​​ര​​​​​മാ​​​​​യ ന​​​​​ബ​​​​​ത്തി​​​​​യ​​​​​യി​​​​​ൽ​​​​​നി​​​​​ന്നും സ​​​​​മീ​​​​​പ​​​​​ഗ്രാ​​​​​മ​​​​​പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നും ആ​​​​​ളു​​​​​ക​​​​​ൾ ഒ​​​​​ഴി​​​​​ഞ്ഞു​​​​​പോ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് ഇ​​​​​സ്ര​​​​​യേ​​​​​ൽ മു​​​​​ന്ന​​​​​റി​​​​​യി​​​​​പ്പ് ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്നു.

ഇ​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ക​​​​​ഫാ​​​​​ർ ടെ​​​​​ബ്നി​​​​​റ്റി​​​​​ലെ സൈ​​​​​നി​​​​​ക ബാ​​​​​ര​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് സൈ​​​​​ന്യ​​​​​ത്തെ ല​​​​​ബ​​​​​ന​​​​​ൻ പി​​​​​ൻ​​​​​വ​​​​​ലി​​​​​ച്ച​​​​​ത്. ന​​​​​ബ​​​​​ത്തി​​​​​യ​​​​​യ്ക്കു സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ഇ​​​​​സ്ര​​​​​യേ​​​​​ൽ ന​​​​​ട​​​​​ത്തി​​​​​യ വ്യോ​​​​​മാ​​​​​ക്ര​​​​​മ​​​​​ണങ്ങ​​​​​ളി​​​​​ൽ ര​​​​​ണ്ടു​​​​​ പേ​​​​​ർ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.

ന​​​​​ബ​​​​​ത്തി​​​​​യ​​​​​യി​​​​​ൽ ഷെ​​​​​ല്ലാ​​​​​ക്ര​​​​​മ​​​​​ണ​​​​​വും ന​​​​​ട​​​​​ന്നു. തെ​ക്ക​ൻ ല​ബ​ന​നി​ലെ വ​ലി​യൊ​രു ഭാ​ഗം ഇ​സ്ര​യേ​ലി​ന്‍റെ കൈ​വ​ശ​മാ​ണ്. ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ല​ബ​ന​നി​ൽ 3,700ല​ധി​കം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ലെ​ബ​ന​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഹി​സ്ബു​ള്ള​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ 30 ഇ​സ്രേ​ലി സൈ​നി​ക​രും ഒ​രു പ്ര​തി​രോ​ധ ക​രാ​റു​കാ​ര​നും കൊ​ല്ല​പ്പെ​ട്ടു. വ​ട​ക്ക​ൻ ഇ​സ്ര​യേ​ലി​ൽ ര​ണ്ട് സാ​ധാ​ര​ണ​ക്കാ​രും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

Latest News

Corehub Up